Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം: മന്ത്രി വി.എൻ വാസവൻ 
04/05/2022
ഉദയനാപുരം ഇരുമ്പൂഴിക്കര ചാലകം പാടശേഖരത്തിലെ കൊയ്ത്തുത്സവം മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.
 
വൈക്കം: തരിശുകിടക്കുന്ന പാടശേഖരങ്ങളെ കൃഷിയോഗ്യമാക്കി, നല്ല രീതിയിൽ കൃഷി ചെയ്ത് കേരളത്തിന് ഭക്ഷ്യോൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ചാലകം പാടശേഖരത്തിലെ കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 30 വർഷത്തോളമായി തരിശുഭൂമിയായി കിടന്നിരുന്ന 80 ഏക്കർ ചാലകം പാടശേഖരം ജനപ്രതിനിധികളുടെ പരിശ്രമത്താലാണ് കൃഷിയോഗ്യമാക്കിയത്. ബ്ലോക്ക് പഞ്ചായത്തിന്റെയും ഉദയനാപുരം പഞ്ചായത്തിന്റെയും സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 2021 ഡിസംബർ 30നാണ് ചാലകം പാടശേഖരത്തിൽ കൃഷി ആരംഭിച്ചത്. മൂവാറ്റുപുഴയാറിനോട് ചേർന്ന് പ്രകൃതി ഭംഗി ഏറെയുള്ള ചാലകം പാടശേഖരത്തിന്റെ പുറം ബണ്ട് ബലപ്പെട്ടതോടെ ഈ പ്രദേശത്തെ ടൂറിസം സാധ്യതകൾക്കും വഴി തുറന്നു. ചടങ്ങിൽ സി.കെ ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ പി.കെ ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത്  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് പുഷ്പമണി, സംസ്ഥാന കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ഗണേശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ് ഗോപിനാഥൻ, ഉദയനാപുരം ഗ്രാമപഞ്ചായത്തംഗം ജിനു ബാബു, കൃഷി ഓഫീസർ ഗീത വർഗീസ്, പാടശേഖര സമിതി സെക്രട്ടറി എ.ബി സുധീഷ് മോൻ എന്നിവർ പ്രസംഗിച്ചു.