Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐടിയുസി മെയ് ദിന റാലിയും സമ്മേളനവും നടത്തി
01/05/2022
എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മേയ് ദിന റാലി.

വൈക്കം: നാടുവാഴിത്തവും ചൂഷണവും ജന്മിത്തവും നിലനിന്നിരുന്ന പഴയ കാലത്തേക്ക് ഇന്ത്യയെ കൊണ്ടുപോകാനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമമെന്നും, തൊഴിലാളി ജനദ്രോഹ നടപടികള്‍ക്ക് അറുതി വരുത്താന്‍ പുതിയ സമരം ആരംഭിക്കണമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. എഐടിയുസി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മേയ് ദിന റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഡി ബാബു അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ  പ്രസിഡന്റ് ടി.എന്‍.രമേശന്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ഡി രഞ്ജിത് കുമാര്‍, സി.കെ ആശ എംഎല്‍എ, പി സുഗതന്‍, എം.ഡി ബാബുരാജ്, കെ.അജിത്ത്, പി.എസ് പുഷ്‌കരന്‍, എ.സി ജോസഫ്, എന്‍ അനില്‍ ബിശ്വാസ്, എസ്.പി സുമോദ്, കെ.വി ജീവരാജന്‍, എം.എസ് ജയകുമാര്‍, പി പ്രദീപ്, കെ പ്രസന്നന്‍, കെ.വി പവിത്രന്‍, പി.ആര്‍ രജനി, വാസന പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.
മെയ് ദിനത്തില്‍ എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലിയും പൊതുസമ്മേളനവും നടത്തി. തലയോലപ്പറമ്പ് സെന്‍ട്രല്‍ ജങ്ഷനില്‍ നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥന്‍, സെക്രട്ടറി കെ.എസ് രത്‌നാകരന്‍, സി.കെ ആശ എംഎല്‍എ, കെ വേണുഗോപാല്‍, സാബു പി മണലൊടി, അനി ചെള്ളാങ്കല്‍, പി.എസ് പുഷ്പമണി, ബി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.