Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ തെളിനീരൊഴുകും നവകേരളം ക്യാമ്പയ്ന്‍ തുടങ്ങി
01/05/2022
സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം ക്യാമ്പയ്ന്റെ വൈക്കം നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് നിര്‍വഹിക്കുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം ക്യാമ്പയ്‌ന്റെ നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് നിര്‍വഹിച്ചു. കാലവര്‍ഷം തുടങ്ങുന്നതിനുമുന്‍പ് ഉള്‍നാടന്‍ തോടുകളും ജലാശയങ്ങളും മറ്റു ജലമാര്‍ഗങ്ങളും തോടുകളും പുഴകളും കുളങ്ങളും ശുദ്ധീകരിച്ച് മാലിന്യങ്ങള്‍ നീക്കുകയും ശുദ്ധജല സൗകര്യം ഉണ്ടാക്കുകയുമാണ് ലക്ഷ്യം. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബി ചന്ദ്രശേഖരന്‍, നഗരസഭ സെക്രട്ടറി ബി ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി അജിത്ത്, ഹെല്‍ത്ത് വിഭാഗം സൂപ്രണ്ട് ഒ.വി മായ എന്നിവര്‍ പ്രസംഗിച്ചു.