Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലയ്ക്കല്‍ തോമ്മാ മല്‍പാന്റെ ദൈവഭക്തിയും ആദര്‍ശവും മാതൃകയാക്കണം: മാര്‍ ആന്റണി കരിയില്‍
01/05/2022
വൈക്കം പാലയ്ക്കല്‍ തോമ്മാ മല്‍പാന്റെ അനുസ്മരണവും പാലയ്ക്കല്‍ കുടുംബയോഗത്തിന്റെ 71-ാം വാര്‍ഷിക സമ്മേളനവും ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുണ്യചരിതനായ പാലയ്ക്കല്‍ തോമ്മാ മല്‍പാന്റെ അനുസ്മരണവും പാലയ്ക്കല്‍ കുടുംബയോഗത്തിന്റെ 71-ാം വാര്‍ഷിക സമ്മേളനവും ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്തു. പാലയ്ക്കല്‍ തോമ്മാ മല്‍പാന്റെ ദൈവഭക്തിയും ആദര്‍ശവും ലക്ഷ്യബോധവും വിശ്വാസി സമൂഹത്തിന് വിലപ്പെട്ട അനുഭവമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധി പുതിയ തലമുറ കാത്ത് സൂക്ഷിക്കണമെന്നും ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ പറഞ്ഞു. വൈക്കം നടേല്‍ പള്ളി പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്രകമ്മറ്റി പ്രസിഡന്റ് ബാബു പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ്, കേന്ദ്രകമ്മറ്റി സെക്രട്ടറി ടി.കെ ചെറിയാന്‍, ട്രഷറര്‍ പി.വി ചാക്കോ, ഫാ. പാട്രിക് മൂത്തേരില്‍, നടേല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ, സഹവികാരി ഫാ. മാത്യു ഇഞ്ചക്കാട്ട് മണ്ണില്‍, സിസ്റ്റര്‍ ഡോ. ട്രീസ പാലയ്ക്കല്‍, സിസ്റ്റര്‍ ആഗ്‌നസ് മരിയ, സിസ്റ്റര്‍ മിസ്റ്റിക്ക, സിസ്റ്റര്‍ ലിറ്റി പാലയ്ക്കല്‍, വര്‍ക്കിങ് പ്രസിഡന്റ് ജോയി പാലയ്ക്കല്‍, ഷാജി ജോര്‍ജ് പാലയ്ക്കല്‍, കെ.സി വര്‍ഗീസ്, നിമ്മി പാലയ്ക്കല്‍, ഡോ. ടിസ പാലയ്ക്കല്‍, ഫാ. ടോം കുന്നുംപുറം, മാത്തച്ചന്‍ പാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സമൂഹത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. രാവിലെ നടേല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും സെമിത്തേരിയില്‍ ഒപ്പീസും നടന്നു.