Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ തൃക്കൊടിയേററിനുള്ള കൊടിയേററ് അറിയിപ്പ് ഇന്ന് നടക്കും.
21/11/2015
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി കൊടിയേററിന് മുന്‍പുനടന്ന കോപ്പുതൂക്കല്‍ ചടങ്ങ്
മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ തൃക്കൊടിയേററിനുള്ള കൊടിയേററ് അറിയിപ്പ് ഇന്ന് നടക്കും. അവകാശി ശങ്കരന്‍ മൂസത് ദേവന്റെ നടക്കല്‍ നിന്നും അനുവാദം വാങ്ങി ആനപ്പുറത്തുപോയി കൊടിയേററ് അറിയിക്കുന്നു. വൈക്കത്തെ കൊടിയേററ് ഉദയനാപുരം നടയിലും അറിയിക്കും. കൂടാതെ ഇണ്ടംതുരുത്തിമന, പെരുമ്പള്ളിയാഴത്തുമന എന്നിവിടങ്ങളിലും അറിയിപ്പ് നടക്കും. അതാത് അവസരങ്ങളിലെ ഊരാഴ്മക്കാര്‍ ഉത്സവവിവരം ക്ഷേത്രഉടമസ്ഥരായ മററ് ഊരാഴ്മക്കാരെ അറിയിക്കുന്നതാണ് ആചാരം.