Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനത്തോടൊപ്പം കുട്ടികളിലെ സര്‍ഗവാസന പരിപോഷിപ്പിക്കാന്‍ പഠന കളരി
01/05/2022
ഇളംമനസുകളിലെ സര്‍ഗവാസന പരിപോഷിപ്പിക്കാന്‍ വൈക്കം ബാഡ്മിന്റണ്‍ അക്കാഡമി സംഘടിപ്പിച്ച പഠനകളരിയില്‍ നാടക സംവിധായകന്‍ ജോണ്‍ റ്റി വേക്കന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.

വൈക്കം: വൈക്കം ബാഡ്മിന്റണ്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ 10 വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ മനസില്‍ നിറഞ്ഞുകിടക്കുന്ന ആഗ്രഹങ്ങളെ സഫലമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വ്യക്തിത്വ വികസന ശില്‍പശാല നടത്തി. സ്‌കൂള്‍ അവധിക്കാലത്തെ സൗകര്യം നോക്കിയാണ് ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് മഹാമാരി മൂലം തടവറയിലായിരുന്ന കുട്ടികളെ സ്വതന്ത്രമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും മിനുക്കിയെടുക്കുന്ന പഠനക്ലാസുകളാണ് രക്ഷകര്‍ത്താക്കളുടെ പങ്കാളിത്വത്തോടെ നടത്തുന്നത്. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് അവരെ കൈപിടിച്ചു കയറ്റി പ്രതീക്ഷകളുടെ വഴി തുറന്ന് കൊടുക്കുന്ന പഠനങ്ങളാണ് ക്യാമ്പില്‍ ലക്ഷ്യമിടുന്നത്. സമൂഹവും സാഹചര്യങ്ങളുമായുള്ള ഇടപെടലുകളിലൂടെയാണ് ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത്. ആ ലക്ഷ്യത്തോടെയാണ് ക്ലാസ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളിലും കുട്ടികളുടെ കഴിവും മികവും പരിപോഷിപ്പിക്കുന്നതായിരുന്നു പഠനക്ലാസിന്റെ രീതികള്‍. കലാരംഗത്ത് കഴിവ് തെളിയിക്കാനുള്ള പരിശീലനമാണ് ആദ്യം സംഘടിപ്പിച്ചത്. നാടക സംവിധായകനും തിരുനാള്‍ നാടകവേദിയുടെ സ്ഥാപകനുമായ ജോണ്‍ ടി വേക്കനാണ് കലയെക്കുറിച്ച് പരിശീലനം നല്‍കിയത്. 40 കുട്ടികളാണ് ഈ പരിശീലന കളരിയില്‍ പഠിതാക്കളായി എത്തിയത്. വൈക്കം ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് മാത്യു ജോസഫ്, സെക്രട്ടറി സുബ്രഹ്മണ്യ അയ്യര്‍, ഡോ. പി വിനോദ്, ബാഡ്മിന്റണ്‍ കോച്ച് എന്‍.പി ലൗജന്‍ എന്നിവര്‍ പങ്കെടുത്തു.