Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗുരുവരേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ചു
30/04/2022
എസ്.എന്‍.ഡി.പി യോഗം തലയാഴം ശാഖയിലെ ഗുരവരേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷിക ഉത്സവത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 120-ാം നമ്പര്‍ തലയാഴം ശാഖയുടെ കീഴിലുള്ള ഗുരുവരേശ്വര ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുവിന്റെയും സരസ്വതിദേവിയുടെയും സുബ്രഹ്മണ്യ സ്വാമിയുടെയും പ്രതിഷ്ഠാവാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഗണപതിഹോമം, ബ്രഹ്മകലശാഭിഷേകം, പ്രഭാഷണം, മഹാപ്രസാദമൂട്ട്, സര്‍വൈശ്വര്യപൂജ, പഞ്ചാമ്യതനേദ്യം, താലപ്പൊലി എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ക്ഷേത്രം തന്ത്രി മണീട് സുരേഷ്, മേല്‍ശാന്തി അരുണ്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. പ്രതിഷ്ഠാവാര്‍ഷിക ആഘോഷത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, തങ്കമ്മ മോഹനന്‍, ചെയര്‍മാന്‍ രമേശന്‍, കണ്‍വീനര്‍ ജിജി ഷാജി, ശാഖായോഗം പ്രസിഡന്റ് എസ് സന്തോഷ് കുമാര്‍, സെക്രട്ടറി എം.എസ് രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.