Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേല്‍ശാന്തി വിജയന്‍ തിരുമേനിയ്ക്ക് ഉപദേശക സമിതി യാത്രയയപ്പ് നല്‍കി
30/04/2022
ടി.വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിരമിക്കുന്ന മേല്‍ശാന്തി വിജയന്‍ തിരുമേനിയെ ക്ഷേത്രം ഉപദേശക സമിതിയുടെ നേത്യത്വത്തില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ സി.ടി അനില്‍കുമാര്‍ ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: ടി.വി പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തില്‍ ദീര്‍ഘകാലം പൂജകര്‍മങ്ങള്‍ ചെയ്ത് വിരമിക്കുന്ന മേല്‍ശാന്തി വിജയന്‍ തിരുമേനിയെ ക്ഷേത്രം ഉപദേശക സമിതിയുടെ നേത്യത്വത്തില്‍ ആദരിച്ചു. യാത്രയയപ്പ് സമ്മേളനം സബ് ഗ്രൂപ്പ് ഓഫീസര്‍ സി.ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് ടി.എം ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു നാരായണന്‍, മുന്‍ സെക്രട്ടറി ഹരി വാതല്ലൂര്‍, സനില്‍ കുമാര്‍, വി.ഡി സുനില്‍ കുമാര്‍, വിഷ്ണു അശോകന്‍, സുനീഷ് ബാബു, ലാലു പി വേട്ടാട്ട്, സുമേഷ് തോംപാറയില്‍, ഷിന്‍സ് ഇരുമ്പേപ്പള്ളി, എസ് സദാശിവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.