Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സാധാരണക്കാരന്റെ പുരോഗതി: മന്ത്രി മുഹമ്മദ് റിയാസ്
29/04/2022
ചെമ്പ് കാട്ടിക്കുന്ന് തുരുത്തേല്‍ പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസ് ചെയ്യുന്നു.

വൈക്കം: സാധാരണ ജനങ്ങളുടെ വളര്‍ച്ചക്ക് മുന്‍ഗണന കൊടുത്തു കൊണ്ടുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എം മുഹമ്മദ് റിയാസ്. ചെമ്പ് കാട്ടിക്കുന്ന് തുരുത്തേല്‍ പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാട്ടിക്കുന്ന് കടവില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെസില നവാസ്, എം.കെ ശീമോന്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ എം അശോക് കുമാര്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍ ദീപ്തി ഭാനു എന്നിവര്‍ പ്രസംഗിച്ചു. ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ പാലത്തിന്റെ നിര്‍മാണോദ്ഘാടന ചടങ്ങിലേക്ക് നാടൊന്നാകെ ഒഴുകിയെത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 8.60 കോടി രൂപ വിനിയോഗിച്ച് 114 മീറ്റര്‍ നീളത്തിലും ആറര മീറ്റര്‍ വീതിയിലും ഏഴു തൂണുകളിലായാണ് പാലം നിര്‍മിക്കുന്നത്. ഇരു വശങ്ങളിലും 40 മീറ്റര്‍ നീളത്തില്‍ ബി.എം ബി.സി നിലവാരത്തില്‍ സമീപ റോഡും, 500 മീറ്റര്‍ നീളത്തില്‍ കണക്ടിങ് റോഡും നിര്‍മിക്കും. 18 മാസമാണ് നിര്‍മാണ കാലാവധി.