Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്നം സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് നൈപുണ്യ പരീശിലന പദ്ധതി
29/04/2022
മന്നം സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും നബാര്‍ഡും സംയുക്തമായി ആരംഭിച്ച ജീവിത നിലവാര വികസന പദ്ധതി എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മന്നം സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും നബാര്‍ഡും സംയുക്തമായി ആരംഭിച്ച ജീവിത നിലവാര വികസന പദ്ധതിയുടെ നൈപുണ്യ വികസന പരീശിലന പരിപാടി എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 30 സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍ക്ക് പുറമേ പുതുതായി 30 സംഘങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ട പരീശിലന പരിപാടി തുടങ്ങിയത്. എം.എസ്.എസ്.എസ് പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി വി.വി ശശിധരന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ ഒ രാജഗോപാല്‍, ധനസക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജര്‍ എം അജേഷ്, ട്രഷറര്‍ എസ് ജയപ്രകാശ്, പി.ഡി രാധക്യഷ്ണന്‍, പി.എസ് വേണുഗോപാല്‍, പി.ആര്‍ ഗോപാലക്യഷ്ണന്‍, സിന്ധു മധുസൂദനന്‍, സി.എന്‍ ഓമന എന്നിവര്‍ പ്രസംഗിച്ചു. റിട്ട. ക്യഷി ജോയിന്റ് ഡയറക്ടര്‍ കെ.ജെ ഗീത അംഗങ്ങള്‍ക്കുള്ള തുടര്‍പരിശീലനം നല്‍കി. താലൂക്കിലെ സ്വയംസഹായ സംഘങ്ങളിലും സംയോജിത കൃഷി, പശു, ആട്, കോഴി വളര്‍ത്തല്‍ എന്നിവയില്‍ പരിശീലനം നല്‍കി.