Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.കെ കമലാസനന്റെ ജീവിതം ത്യാഗപൂർണം: പി.കെ കൃഷ്ണന്‍
29/04/2022
ബി.കെ.എം.യു വൈക്കം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച എന്‍.കെ കമലാസനന്‍ അനുസ്മരണ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് കടന്നുവന്നയാളാണ് എന്‍.കെ കമലാസനന്‍ എന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍ പറഞ്ഞു. ബി.കെ.എം.യു വൈക്കം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച എന്‍.കെ കമലാസനന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും പ്രവര്‍ത്തനങ്ങള്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും മുന്നേറ്റത്തിനും പ്രചോദദനമായി. യൂണിയന്റെ അദ്യകാലം മുതല്‍തന്നെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ കമലാസനന്‍ സജീവമായി. അറിവിന്റെയും അനുഭവത്തിന്റെയും കരുത്തിലാണ് അദ്ദേഹം കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രഗ്രന്ഥം രചിച്ചത്. ഈ ഗ്രന്ഥം കുട്ടനാടിന്റെ ഇതിഹാസ ഗ്രന്ഥമായി മാറി. കുട്ടനാടിന്റെ ചരിത്രകാരനായ എന്‍.കെ കമലാസനന്റെ സ്മരണകള്‍ എന്നും നിലനില്‍ക്കുമെന്നും പി.കെ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് പി.എസ് പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍, ബി.കെ.എംയു ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എന്‍ അനില്‍ ബിശ്വാസ്, പി പ്രദീപ്, ഡി ബാബു, സി.എന്‍ പ്രദീപ്, എം.കെ കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.