Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തില്‍ യൗസേഫ് പിതാവിന്റെ തിരുനാളിന് കൊടിയേറി
28/04/2022
ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളിന് വികാരി ഫാ. ഏലിയാസ് ചക്യത്ത് കൊടിയേറ്റുന്നു.

വൈക്കം: ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളിന് ഫാ. ഏലിയാസ് ചക്യത്ത് കൊടിയേറ്റി. ഫാ. ജോസ് ഒഴലക്കാട്, ഫാ. ജെറ്റോ തോട്ടുങ്കല്‍, ഫാ ടോണി കോട്ടക്കല്‍, ഫാ. ജിയോ മടപ്പാടന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ ആഘോഷപൂര്‍വം കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. വാദ്യമേളങ്ങളും മുത്തുകുടകളും അകമ്പടിയേകി. ആരാധന ദിനമായ വെള്ളിയാഴ്ച വൈകിട്ട് 5.30ന് നടത്തുന്ന പൊതു ആരാധനയ്ക്ക് ഫാ. പോള്‍ കൈതോട്ടുങ്കല്‍ മുഖ്യകാര്‍മികനാകും. ജീവകാരുണ്യ പ്രദക്ഷിണത്തിന് ഫാ. ജോസഫ് തെക്കിനേന്‍, ഫാ റോണി തോട്ടത്തില്‍ ഫാ. ജോസി വടക്കേആക്കയില്‍ എന്നിവര്‍ കാര്‍മികരാകും. ഏപ്രില്‍ 30ന് വേസ്പര ദിനം ആചരിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ. ബിനു മങ്ങാട്ട്, ഫാ. സിജോ മേനാച്ചേരി എന്നിവര്‍ കാര്‍മികരാകും. മെയ് ഒന്നിന് തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിമ്മി കക്കാട്ടുചിറ മുഖ്യകാര്‍മികനാകും. ഫാ. ബിജു പെരുമായന്‍ പ്രസംഗിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും.