Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയകെടുതിയില്‍ നിലയില്ലാകയത്തിലായ കുടുംബങ്ങള്‍ക്ക് സ്നേഹ വീടുമായി റോട്ടറി ക്ലബ്ബ്
28/04/2022
പ്രളയകെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 12 കുടുംബങ്ങള്‍ക്ക് റോട്ടറി ക്ലബ്ബിന്റെ സ്നേഹ വീട് പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കുന്നതിന്റെ തറക്കല്ല് ഇടീല്‍ സി.കെ ആശ എം.എല്‍.എയും റോട്ടറി ഗവര്‍ണര്‍ കെ ശ്രീനിവാസനും ചേര്‍ന്നു നിര്‍വഹിക്കുന്നു.

വൈക്കം: മഹാപ്രളയത്തില്‍ നിലയില്ലാകയത്തില്‍ മുങ്ങി വീടും സ്ഥലവും നഷ്ടപ്പെട്ട് തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമിച്ച 12 കുടുംബങ്ങള്‍ക്ക് കൈതാങ്ങാവുകയാണ് ക്വയ്ലോണ്‍ വെസ്റ്റ് എന്‍ഡ് റോട്ടറി ക്ലബ്ബ്. ക്ലബ്ബിന്റെ സ്നേഹ വീട് പദ്ധതിയില്‍പ്പെടുത്തി 12 കുടുംബങ്ങള്‍ക്കും ഒരു സ്ഥലത്താണ് 12 വീടുകള്‍ നിര്‍മിക്കുന്നത്. തലയോലപ്പറമ്പ് പഞ്ചായത്ത് ആറാം വാര്‍ഡില്‍ സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെടുത്തി സൗജന്യമായി നല്‍കിയ 36 സെന്റ് സ്ഥലത്താണ് 12 കുടുംബങ്ങള്‍ക്കും വീട് ഒരുങ്ങുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ മുന്‍ റോട്ടറി ഗവര്‍ണര്‍ ഡോ. ജി.എ ജോര്‍ജും ഭാര്യ രമണി ജോര്‍ജും ചേര്‍ന്ന് നല്‍കിയ 75 ലക്ഷം രൂപയും  റോട്ടറി ഫൗണ്ടേഷന്റെ ധനസഹായവും ചേര്‍ത്താണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനകം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക് കൈമാറും. എല്ലാവിധ സൗകര്യങ്ങളോടുംകൂടി ക്രമീകരിക്കുന്ന ഓരോ വീടുകള്‍ക്കും ഏഴു ലക്ഷം രൂപ വീതമാണ് നിര്‍മാണചെലവ്. സ്ഥലം കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍  പൂര്‍ത്തിയായതോടെ വീടുകളുടെ നിര്‍മ്മാണം തുടങ്ങി. കല്ലിടീല്‍ ചടങ്ങ് സി.കെ ആശ എംഎല്‍എയും റോട്ടറി ഗവര്‍ണര്‍ കെ ശ്രീനിവാസനും ചേര്‍ന്നു നിര്‍വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങളാണ് 2018 വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് വിഷമത്തിലായത്. തലയോലപ്പറമ്പ് പഞ്ചായത്തില്‍പ്പെട്ട ഫാരിസ, റോസമ്മ ഫ്രാന്‍സിസ്, സിന്ധു രാജേന്ദ്രന്‍, വിശാല സുകുമാരന്‍, സജി സജിതാഭവന്‍, ആബിദ ഷിയാദ്, ശുഭാമണി ബാബു, സുധ അജിത്ത്കുമാര്‍, ആര്‍ ശശികുമാര്‍, മത്തായി കൈമളക്കാലായില്‍, രാമചന്ദ്രന്‍, അല്ലി മുണ്ടംപ്രായില്‍ എന്നിവര്‍ക്കാണ് വീട് നല്‍കുന്നത്. കല്ലിടീല്‍ ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ക് ഗവര്‍ണര്‍ കെ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. മുന്‍ റോട്ടറി ഗവര്‍ണര്‍ കെ.പി രാമചന്ദ്രന്‍ നായര്‍, മുന്‍ റോട്ടറി ഗവര്‍ണര്‍ ഇ.കെ ലൂക്ക്, അജിത്ത്കുമാര്‍, കെ സതീശന്‍, ദീപക് സോമരാജന്‍, ആന്‍സില്‍ ജോണ്‍, കെ.സി സത്യന്‍, വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍. വാര്‍ഡ് മെമ്പര്‍ വിജയമ്മ ബാബു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, സാബു വര്‍ഗീസ്, സിജോ മാത്യു ,ജെയിസ് പാലക്കല്‍ എന്നിലര്‍ പങ്കെടുത്തു.