Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രഹ്മമംഗലം ഉരിയരി ഉമാ മഹേശ്വര ക്ഷേത്രത്തില്‍ ഉപദേവത പ്രതിഷ്ഠ നടത്തി
28/04/2022
ബ്രഹ്മമംഗലം ഉരിയരി ഉമാ മഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങള്‍ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി പാണാവള്ളി ഷാജി അരവിന്ദന്റെയും നേതൃത്വത്തില്‍ എഴുന്നള്ളിക്കുന്നു.

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം ഉരിയരി ഉമാ മഹേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഉപദേവത പ്രതിഷ്ഠ നടത്തി. ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യന്‍, നാഗരാജാവ്, നാഗയക്ഷി, നന്ദികേശന്‍ എന്നീ വിഗ്രഹങ്ങളാണ് പ്രത്യേക ആലയങ്ങളില്‍ പ്രതിഷ്ഠിച്ചത്. കുരുപ്പക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി, പാണാവള്ളി ഷാജി അരവിന്ദന്‍, ഏറ്റികട നാരായണന്‍ നമ്പൂതിരി, അഭിജിത്ത് ശാന്തി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠ ചടങ്ങുകള്‍ നടത്തിയത്. രാവിലെ കലശപൂജയ്ക്കു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിഗ്രഹങ്ങള്‍ ആലയങ്ങളിലേക്ക് എഴുന്നള്ളിച്ചു. നിരവധി ഭക്തര്‍ പങ്കെടുത്തു. ചടങ്ങിനു ശേഷം മഹാപ്രസാദഊട്ട് നടത്തി. സപ്താഹയജ്ഞത്തിന് സമാരംഭം കുറിച്ച് യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീക്യഷ്ണവിഗ്രഹം ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തില്‍ നിന്നും വൈകിട്ട്  യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. യജ്ഞപൗരാണികരായ പൊലിക്കോട് രാമക്യഷ്ണന്‍, വിനോദ് ചേര്‍ത്തല, ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ എന്നിവര്‍ കാര്‍മികരായി. ക്ഷേത്രം ഭാരവാഹികളായ രക്ഷാധികാരി എം.ആര്‍ മണി, പ്രസിഡന്റ് ദിനേശന്‍ കൊല്ലംപറമ്പില്‍, വൈസ് പ്രസിഡന്റ്  അമ്പിളി സനീഷ്, സെക്രട്ടറി ആര്‍ ബാലക്യഷ്ണന്‍, ട്രഷറര്‍ എം.ഡി പുഷ്പ, ഷിജി ബിജു, ലീന സാബു, ശോഭന ക്യഷ്ണന്‍കുട്ടി, മോളി സഹദേവന്‍, വിലാസിനി സദാനന്ദന്‍, സുനിത വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.