Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഇന്ന് പൂര്‍ത്തിയാകും.
12/04/2016
എല്‍.ഡി.എഫ് മറവന്‍തുരുത്ത് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കുലശേഖരമംഗലം എന്‍.ഐ.എം യു.പി സ്‌ക്കൂളില്‍ സി.പി.എം ജില്ലാ കമ്മിററി അംഗം ഇ.എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

എല്‍.ഡി.എഫ് പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഇന്ന് പൂര്‍ത്തിയാകും. ഇന്നലെ വെച്ചൂര്‍, മറവന്‍തുരുത്ത്, വൈക്കം ടൗണ്‍ കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. വെച്ചൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. പി.ശകുന്തള അധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ ചിത്രഭാനു, കെ.കെ ഗണേശന്‍, എം.പി ജയപ്രകാശ്, കെ.ഡി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം ടൗണ്‍ കണ്‍വെന്‍ഷന്‍ എന്‍.സി.പി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. തെക്കേനട ഗ്രാന്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി.സുഗതന്‍, കെ.അജിത്ത് എം.എല്‍.എ, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, പി.ശശിധരന്‍, പി.ഹരിദാസ്, പി.പ്രദീപ്, എം.കെ രവീന്ദ്രന്‍, അഡ്വ. കെ.പ്രസന്നന്‍, സുജിന്‍ എം.നായര്‍, സുനില്‍കുമാര്‍, അഡ്വ. എ.മനാഫ് എന്നിവര്‍ പ്രസംഗിച്ചു.
മറവന്‍തുരുത്ത് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കുലശേഖരമംഗലം എന്‍.ഐ.എം യു.പി സ്‌ക്കൂള്‍ ഹാളില്‍ സി.പി.എം ജില്ലാ കമ്മിററി അംഗം ഇ.എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ആര്‍.സുശീലന്‍, പി.ജി ഗോപി, കെ.എസ് രത്‌നാകരന്‍, കെ.എ രവീന്ദ്രന്‍, കെ.എസ് വേണുഗോപാല്‍, ബി.രാജേന്ദ്രന്‍, കലാ മങ്ങാട്ട്, വി.ടി പ്രതാപന്‍, പി.ജി ജയചന്ദ്രന്‍, എസ്.അരുണ്‍കുമാര്‍, തപസ്യ പുരുഷോത്തമന്‍, പി.ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വെന്‍ഷനുകളില്‍ സ്ഥാനാര്‍ത്ഥി സി.കെ ആശ പങ്കെടുത്തു.