Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.കെ മാധവനെ അനുസ്മരിച്ചു
27/04/2022
ദേശാഭിമാനി ടി.കെ മാധവന്റെ 92-ാമത് ചരമ വാര്‍ഷികാനുസ്മരണത്തിന്റെ ഭാഗമായി വൈക്കം വലിയകവലയിലെ ടി.കെ മാധവന്റെ പ്രതിമയ്ക്ക് മുന്നില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷും, സെക്രട്ടറി എം.പി സെന്നും പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: ദേശാഭിമാനി ടി.കെ മാധവന്റെ 92-ാമത് ചരമവാര്‍ഷികാനുസ്മരണം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ ആചരിച്ചു. വലിയകവലയിലെ ടി.കെ മാധവന്റെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂണിയന്‍ വൈസ് പ്രസിഡന്‍് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, എസ് ജയന്‍, പി സജീവ്, ലാലു എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ ആസ്ഥാനത്ത് ടി.കെ മാധവന്റെ ഛായചിത്രം അലങ്കരിച്ചു വച്ച ശേഷമാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്.