Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭഗവതി നഗര്‍ റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
27/04/2022
വൈക്കം ഭഗവതി നഗര്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭഗവതി നഗര്‍ റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും വൈ ബയോ സെന്ററില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം മുല്ലശ്ശേരി, ട്രഷറര്‍ രാജന്‍ രാജധാനി, കെ.കെ വിജയപ്പന്‍, കൗണ്‍സിലര്‍മാരായ എസ് ഇന്ദിരാദേവി, എസ് ഹരിദാസന്‍ നായര്‍, ലേഖ ശ്രീകുമാര്‍, താലൂക്ക് റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എം അബു, ബനാറസ് വനിതാ പ്രസിഡന്റ് ധനലക്ഷമി അമ്മാള്‍, സെക്രട്ടറി ഷീല അജിത് എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.