Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം: പതാക ജാഥയ്ക്ക് വൈക്കത്ത് ആവേശോജ്വല സ്വീകരണം
27/04/2022
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാകജാഥയ്ക്ക് കോട്ടയം ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയില്‍ നല്‍കിയ സ്വീകരണം.

വൈക്കം: പത്തനംതിട്ടയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന നഗരിയിലേക്ക് കൂത്തുപറമ്പില്‍ നിന്നുള്ള പതാകജാഥയ്ക്ക് ചൊവ്വാഴ്ച വൈക്കത്ത് ഉജ്ജ്വല സ്വീകരണം നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ക്യാപ്റ്റനായും പി.ബി അനൂപ് വൈസ് ക്യാപ്റ്റനുമായ ജാഥയ്ക്ക് കോട്ടയം ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയില്‍ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കി. വൈക്കം സത്യാഗ്രഹത്തിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും ചെമ്പിലരയന്റെയും സി.ആര്‍ പ്രസന്നകുമാറിന്റെയും സ്മരണകളുയര്‍ത്തുന്ന നിരവധി പ്രചരണ ബോര്‍ഡുകളും ചെണ്ടമേളങ്ങളും മുത്തുകുടകളും കലാരൂപങ്ങളും കൊടി തോരണങ്ങളും നൂറുകണക്കിന് പ്രവര്‍ത്തകരും ജാഥയെ വരവേല്‍ക്കാന്‍ ജില്ലാ അതിര്‍ത്തിയില്‍ അണിനിരന്നു. സിപിഎം ജില്ലാ സെക്രട്ടറി എ.വി റസല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എം രാധാകൃഷ്ണന്‍, റെജി സക്കറിയ, തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, ജില്ലാ കമ്മിറ്റി അംഗം കെ.പി പ്രശാന്ത്, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക്ക് സി തോമസ്, ജില്ലാ ജോയ്ന്റ് സെക്രട്ടറിമാരായ ടി.എസ് ശരത്, അനീഷ് ആന്ത്രോസ്, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ രോഹിത്, ബ്ലോക്ക് സെക്രട്ടറി സന്ദീപ് ദേവ് , ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജിതിന്‍ ബോസ്, സിപിഎം ചെമ്പ് ലോക്കല്‍ സെക്രട്ടറി ടി.എന്‍ സിബി എന്നിവര്‍ ഹാരമണിയിച്ചു സ്വീകരിച്ചു.
തുടര്‍ന്ന് വൈക്കത്ത് എത്തിയ ജാഥയെ കച്ചേരിക്കവലയില്‍ നിന്നും നൂറുകണക്കിന് യുവജനങ്ങള്‍ റാലിയായി ബോട്ട് ജെട്ടിയിലേക്ക് ആനയിച്ചു. ബോട്ടുജെട്ടിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് ട്രഷറര്‍ സബീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എസ്.കെ സജീഷ്, മാനേജര്‍ പി.ബി അനൂപ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ആര്‍ അജയ്, ബിന്ദു അജി, ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രന്‍, സെക്രട്ടറി ബി സുരേഷ് കുമാര്‍, ട്രഷറര്‍ സതീഷ് വര്‍ക്കി, ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, ഏരിയാ സെക്രട്ടറി കെ അരുണന്‍, ഏരിയ കമ്മിറ്റി അംഗം പി ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.