Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗന്‍വാടിയുടെ ഭിത്തി തകര്‍ന്ന് നാലു വയസുകാരന് പരുക്കേറ്റു
26/04/2022
വൈക്കം നഗരസഭ 25-ാം വാര്‍ഡിലെ കായിക്കര അംഗണവാടിയുടെ ഭിത്തി തകര്‍ന്നു വീണ നിലയില്‍.

വൈക്കം: നഗരസഭ 25-ാം വാര്‍ഡിലെ കായിക്കര അംഗന്‍വാടിയുടെ ഭിത്തി ഇടിഞ്ഞു വീണു നാലു വയസുകാരന് പരുക്കേറ്റു. പനയ്ക്കച്ചിറ അജിയുടെ മകന്‍ ഗൗതമിനാണ് പരിക്കേറ്റത്. കുട്ടിയെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.15നാണ് അപകടമുണ്ടായത്. അംഗന്‍വാടി പ്രവര്‍ത്തിക്കുന്ന മുറിയുടെ പ്രധാന ഭിത്തി അപ്രതീക്ഷിതമായി തകര്‍ന്നു വീഴുകയായിരുന്നു. വീടിനോട് അനുബന്ധിച്ച് നിര്‍മിച്ച മുറിയുടെ ഭിത്തി അതിനോടു ബന്ധിച്ചുള്ള കോണ്‍ക്രീറ്റ് ഷെല്‍ഫടക്കം മുറിക്ക് പുറത്തേക്കാണ് മറിഞ്ഞത്. ഈ സമയം ഭിത്തിയോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരുന്ന ഗൗതം ഇടിഞ്ഞു വീണ ഭിത്തിയോടൊപ്പം പുറത്തേക്ക് വീണു. 12 കുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടിയില്‍ ഇന്നലെ രണ്ട് കുട്ടികള്‍ മാത്രമാണ് എത്തിയിരുന്നത്. അംഗന്‍വാടി വര്‍ക്കര്‍ ബിനു അവധിയിലായിരുന്നു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന അംഗന്‍വാടി ഹെല്‍പര്‍ സിന്ധുവും സമീപത്തു നിന്ന് ഓടിയെത്തിയവരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മഠത്തില്‍പറമ്പില്‍ ഗിരിജാ ദാസന്റെ വീടിനോട് ചേര്‍ന്ന മുറിയിലാണ് അംഗനവാടി പ്രവര്‍ത്തിക്കുന്നത്. സമീപത്തെ മറ്റൊരു വീടിനോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി ഒരു വര്‍ഷം മുന്‍പാണ് ഇപ്പോള്‍ തകര്‍ന്നു വീണ മുറിയിലേക്ക് മാറ്റിയത്. അംഗന്‍വാടി അപകടാവസ്ഥയിലാണെന്ന വിവരം പലതവണ നഗരസഭ അധികാരികളെ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറായില്ല. ഇതേപോലെ അപകടാവസ്ഥയിലുള്ള അംഗന്‍വാടികള്‍ ഇനിയുമുണ്ട്. ഇക്കാര്യത്തില്‍ നഗരസഭയിലെ ചുമതലപ്പെട്ട ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയും നഗരസഭ ഭരണാധികാരികളും വനിതാ ശിശുക്ഷേമ വകുപ്പും അടിയന്തിര പ്രാധാന്യത്തോടെ ഇടപെട്ടില്ലെങ്കില്‍ മഴക്കാലം കൂടി എത്തുന്നതോടെ കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.