Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണം: വേലന്‍ മഹാസഭ
26/04/2022
കേരള വേലന്‍ മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ ഉദ്യോഗങ്ങല്‍ പട്ടിക വിഭാഗ പ്രതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് കേരള വേലന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍ ആവശ്യപ്പെട്ടു. വേലന്‍ മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനം വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് കെ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എന്‍ കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി എ.ജി രവി, വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍, ട്രഷറര്‍ കെ.ആര്‍ വിജയന്‍, മുന്‍ സെക്രട്ടറി പി പ്രദീപ്, ശാഖ സെക്രട്ടറി പി.എസ് ഉദയകുമാര്‍, ഉഷാ ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.