Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെഎസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിഷേധ സമരം നടത്തി
26/04/2022
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ നടത്തിയ സമരം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശ്ശിക സഹിതം വിതരണം ചെയ്യുക, നിഷേധിക്കപ്പെട്ട മുഴുവന്‍ ആനുകൂല്യങ്ങളും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നില്‍ സമരം നടത്തി. പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ നടത്തിയ നിരാഹാര സമരം പിന്‍വലിക്കുന്നതിന്  സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടാണ് സമരപരിപാടികള്‍ സംഘടിപ്പിച്ചത്. ഇതു സംബന്ധിച്ച് മുഖ്യ മന്ത്രിക്കു കത്തയക്കുന്ന സമര പരിപാടിയുടെ പ്രചരണവും നടത്തി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ സമരം ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസേഷന്‍ യൂണിറ്റ് പ്രസിഡന്റ് കെ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി പൊന്നപ്പന്‍, ജില്ലാ സെക്രട്ടറി എ.വി ഓമനക്കുട്ടന്‍, എന്‍ ശിശുപാലന്‍, എം.കെ പീതാംബരന്‍, എ.പി ജോസഫ്, പി.വി പത്മനാഭന്‍, ജി ഗോപകുമാര്‍, ടി.കെ പൊന്നപ്പന്‍, എ.ആര്‍ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.