Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ കിഴക്കേക്കര എന്‍.എസ്.എസ് കരയോഗം വാര്‍ഷികവും അനുമോദന സമ്മേളനവും നടത്തി
18/04/2022
വടയാര്‍ കിഴക്കേക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കരയോഗ അംഗം ഡോ. പി.സി ശ്രീജിത്തിനെ ഡോ. എസ് വീണ ഉപഹാരം നല്‍കി ആദരിക്കുന്നു.

തലയോലപ്പറമ്പ്: വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും അനുമോദന സമ്മേളനവും നടത്തി. കരയോഗം പ്രസിഡന്റ് എം.പി പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കരയോഗ അംഗമായ ഡോ. പി.സി ശ്രീജിത്തിനെ ഉപഹാരം നല്‍കി ആദരിച്ചു. ഡോ. എസ് വീണ ഉപഹാരം കൈമാറി. കരയോഗം സെക്രട്ടറിയുമായ പി.ആര്‍ ചന്ദ്രശേഖരന്‍ നായരുടെ മകനാണ് ശ്രീജിത്ത്. പി.ആര്‍ ഗോപകുമാറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റും യോഗത്തില്‍ വിതരണം ചെയ്തു. സെക്രട്ടറി പി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എന്‍.വി സുരേഷ്, ട്രഷറര്‍ പ്രദീപ് കുമാര്‍, വനിതാസമാജം പ്രസിഡന്റ് കെ.കെ ബേബി, കമ്മിറ്റി അംഗങ്ങളായ സാജുമോന്‍, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.