Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് ചെമ്പ് പഞ്ചായത്തില്‍ തുടക്കമായി
18/04/2022
'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെയും വിത്തുത്സവത്തിന്റെയും ചെമ്പ് പഞ്ചായത്ത്തല ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: സംസ്ഥാന സര്‍ക്കാരിന്റെ 100 കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ചെമ്പ് പഞ്ചായത്ത്തല ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. ബ്രഹ്‌മമംഗലം സൂര്യാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍   ഗ്രാമത്തിലെ കര്‍ഷകര്‍ പരമ്പരാഗതമായി കൈവശമുളള അന്യംനിന്നു പോയികൊണ്ടിരിക്കുന്ന വിത്തുകള്‍ പരസ്പരം കൈമാറി വിത്തുത്സവവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ശ്രീ മോന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശാലിനി മധു, ആശാ ബാബു പഞ്ചായത്ത് അംഗങ്ങളായ സുനില്‍ മുണ്ടയ്ക്കല്‍, അഡ്വ. കെ.വി പ്രകാശന്‍, രാഗിണി ഗോപി, ലയ ചന്ദ്രന്‍, ലത അനില്‍കുമാര്‍, രഞ്ജിനി ബാബു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത അജിത്ത്, കൃഷി ഓഫീസര്‍ എന്നിവര്‍ പ്രസംഗിച്ചു.