Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യേശുവിന്റെ ഉയര്‍പ്പ് ഞായറിന്റെ ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു
18/04/2022
ഉയര്‍പ്പ് ഞായറിനോട് അനുബന്ധിച്ച് വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ കെ.സി.വൈ.എം പ്രവര്‍ത്തകര്‍ യേശുക്രിസ്തു കല്ലറ പിളര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ദൃശ്യം ആവിഷ്‌കരിച്ചപ്പോള്‍.
 
വൈക്കം: അന്‍പത് ദിവസം നീണ്ട നോയമ്പാചരണത്തിന് പരിസമാപ്തി കുറിച്ച് ഞായറാഴ്ച രാത്രി ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന യേശുദേവന്റെ ഉയര്‍പ്പ് ഞായറിന്റെ ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി. അള്‍ത്താരയ്ക്ക് മുന്നില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയാണ് ഓരോ ദേവാലയങ്ങളിലും ഉയര്‍പ്പ് ഞായര്‍ ആചരിച്ചത്. കുരിശുമരണം വരിച്ച യേശുക്രിസ്തു മൂന്നാം ദിവസം കല്ലറ പിളര്‍ന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ദൃശ്യം മനോഹരമായി അവതരിപ്പിച്ചാണ് പള്ളികളില്‍ ഉയര്‍പ്പുഞായറിന്റെ ചടങ്ങുകള്‍ തുടങ്ങിയത്. വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ ഉയര്‍പ്പ് ഞായറിന്റെ ചടങ്ങുകള്‍ മറ്റൊരു ഹാളിലാണ് ക്രമീകരിച്ചത്. വിപുലമായ സംവിധാനങ്ങളും ക്രമീകരണങ്ങളും സജ്ജമാക്കിയാണ് യേശുക്രിസ്തുവിന്റെ ഉയര്‍പ്പ് ആവിഷ്‌കരിച്ചത്.
മനോഹരമായ ആവിഷ്‌കാരം ഭക്തമനസ്സുകള്‍ക്ക് ഹൃദയസ്പര്‍ശിയായി. തുടര്‍ന്ന് യേശുവിന്റെ തിരുസ്വരൂപം പള്ളിയിലേക്ക് പ്രദക്ഷിണമായി എഴുന്നള്ളിച്ചു. പാതിരാ കുര്‍ബാനയ്ക്ക് എത്തിയ നിരവധി ഭക്തര്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് നടേല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ മുഖ്യകാര്‍മികനായി. വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള ഇരുപത് ഇടവക ദേവാലയങ്ങളില്‍ ഉയര്‍പ്പ് ഞായറിന്റെ ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വികാരി ഫാ. ജോസഫ് തെക്കിനേന്‍ മുഖ്യകാര്‍മികനായി. വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയില്‍ ഫാ. കോലോത്തുവള്ളി ജെയ്‌സണ്‍, ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ ഫാ. ഹോര്‍മീസ് തോട്ടക്കര, ചെമ്മനാകരി മേരി ഇമാക്യുലേറ്റ് പള്ളിയില്‍ ഫാ. ഷൈജു ഓട്ടോക്കാരന്‍, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി ജോസഫ് പള്ളിപ്പാട്ട്,   ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ വികാരി ഏലിയാസ് ചക്യത്ത്, കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ വികാരി ജോസഫ് കണ്ണംമ്പുഴ,  കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വികാരി ജെയ്‌സണ്‍ ചിറപ്പടിക്കല്‍, കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ വികാരി ജോര്‍ജ്ജ് നേരേവീട്ടില്‍, മേവെള്ളൂര്‍ മേരി ഇമാക്യുലേറ്റ് പള്ളിയില്‍ വികാരി തോമസ് ചില്ലിയ്ക്കല്‍, പൊതി സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി പോള്‍ കോട്ടയ്ക്കല്‍, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍ വികാരി വര്‍ഗീസ് ചിറപറമ്പില്‍, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വികാരി റോമുളൂസ് നെടുംചാലില്‍, ടി.വി പുരം തിരുഹൃദയ ദേവാലയത്തില്‍ വികാരി ജിയോ മടപ്പാടന്‍, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ വികാരി ജോഷി ചിറയ്ക്കല്‍, ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമാക്യുലേറ്റ് പള്ളിയില്‍ ഫാ. ഇസാബ് ഇഞ്ചക്കാട്ടുമണ്ണില്‍, ഉല്ലല സെന്റ് ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ വികാരി വിന്‍സെന്റ് പറമ്പിത്തറ, വടയാര്‍ ഉണ്ണിമിശിഹ പള്ളിയില്‍ വികാരി ജോണ്‍സണ്‍ കൂവേലി, വല്ലകം സെന്റ് മേരീസ്പള്ളിയില്‍ വികാരി ആന്റണി കോട്ടയ്ക്കല്‍ എന്നിവര്‍ ഉയര്‍പ്പ് ഞായറിന്റെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികരായി.