Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പീഢാനുഭവ സ്മരണയില്‍ പരിഹാര പ്രദക്ഷിണം ഭക്തിസാന്ദ്രമായി
16/04/2022
ദുഃഖവെള്ളിയാഴ്ച വൈകിട്ട് വിവിധ ഇടവക പള്ളികള്‍ പങ്കെടുത്ത പരിഹാര പ്രദക്ഷിണത്തില്‍ ടി.വി പുരം തിരുഹൃദയ പള്ളി അവതരിപ്പിച്ച യേശുവിന്റെ പീഢാനുഭവ ദൃശ്യം.

വൈക്കം: ദുഃഖവെള്ളിയാഴ്ച വൈകിട്ട് വൈക്കം ടൗണില്‍ വിവിധ ഇടവക പള്ളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിഹാര പ്രദക്ഷിണം നഗരത്തെ ഭക്തിസാന്ദ്രമാക്കി. മരക്കുരുശുകളുമേന്തി കുരുശിന്റെ വഴിയെ ധ്യാനിച്ചുകൊണ്ട് നീങ്ങിയ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള 11 ഇടവക പള്ളികളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. സെന്റ് ജോസഫ് ഫൊറോന, സെന്റ് മേരീസ് വല്ലകം, വൈക്കം ടൗണ്‍ നടേല്‍, ഉദയനാപുരം സെന്റ് ജോസഫ്, ഓര്‍ശ്ലേം മേരി ഇമ്മാക്കുലേറ്റ്, സെന്റ് ആന്റണീസ് ചെമ്മനത്തുകര, സെന്റ് സെബാസ്റ്റ്യന്‍ കൊട്ടാരപ്പള്ളി, സെന്റ് ഗ്രിഗോരിയോസ് തോട്ടകം, അമലാപുരി സേക്രട്ട് ഹാര്‍ട്ട്, തിരുഹൃദയ ദേവാലയം ടി.വി പുരം, ജോസ്പുരം സെന്റ് ജോസഫ് എന്നീ ഇടവക പള്ളികളാണ് പരിഹാര പ്രദക്ഷിണത്തില്‍ പങ്കെടുത്തത്.
വൈകിട്ട് നാലിന് വിവിധ ദേവാലയങ്ങളില്‍ നിന്നെത്തിയ പ്രദക്ഷിണങ്ങള്‍ പടിഞ്ഞാറെനടയില്‍ സംഗമിച്ച് സംയുക്തമായി വെല്‍ഫെയര്‍ സെന്ററിലേക്ക് നീങ്ങി. യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന നിരവധി നിശ്ചല ദൃശ്യങ്ങളും ടാബ്ലോകളും ഗായക സംഘത്തിന്റെ ഭക്തിഗാനങ്ങളും പ്രദക്ഷിണത്തിന് ഭക്തിയുടെ നിറമേകി. ഒരോ പള്ളികളും യേശു ദേവന്റെ പീഢാനുഭവങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ആവിഷ്‌കരിച്ച നിശ്ചല ദ്യശ്യങ്ങള്‍ പരിഹാര പ്രദക്ഷിണത്തെ ആകര്‍ഷകമാക്കി.
ടി.വി പുരം തിരുഹൃദയ ദേവാലത്തിലെ യുവാക്കള്‍ ചേര്‍ന്നൊരുക്കിയ നിശ്ചല ദ്യശ്യം ശ്രദ്ധേയമായിരുന്നു. ജുവല്‍, ജോണ്‍,ജോവിന്‍, ജോസഫ്, ലിബിന്‍ സിബി, കെ.ജെ ജോണ്‍, കെ.ജെ റോജന്‍, മരിയാ ആന്റണി, മെര്‍ലിന്‍ ബേബി എന്നിവരാണ് ഈ രംഗങ്ങള്‍ ശ്രദ്ധേയമായ രീതിയില്‍ അവതരിപ്പിച്ചത്. വികാരി ഫാ. ജിയോ മാടപ്പാടന്‍ നേതൃത്വം നല്‍കി.
വൈക്കം ഫൊറോന പള്ളി വികാരി. ഫാ. ജോസഫ് തെക്കിനേന്‍, നടേല്‍ പള്ളിയില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴികന്‍പാറ, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വികാരി ആന്റണി കോട്ടയ്ക്കല്‍, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വികാരി റോമുളൂസ് നെടുംചാലില്‍, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ വികാരി ജോഷി ചിറയ്ക്കല്‍, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി ജിനു പള്ളിപ്പാട്ട്, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വികാരി ജെയ്സണ്‍ ചിറപ്പടിക്കല്‍, ടി.വി പുരം തിരുഹൃദയ ദേവാലയത്തില്‍ വികാരി ജിയോ മടപ്പാടന്‍, ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയില്‍ ഫാ. ഇസാബ് ഇഞ്ചക്കാട്ടുമണ്ണില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വൈകിട്ട് അഞ്ചിന് പരിഹാര പ്രദിക്ഷണം വെല്‍ഫെയറില്‍ എത്തിചേര്‍ന്നപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍ ഡോ. ഫാ. ഹോര്‍മീസ് മൈനാട്ടി പീഢാനുഭവ പ്രസംഗം നടത്തി. ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍, നടേല്‍പള്ളിയില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴികന്‍പാറ എന്നിവര്‍ പ്രസംഗിച്ചു.