Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡോ. പല്‍പു സ്മാരക കുടുംബയൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
16/04/2022
എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയുടെ യോഗത്തിന്റെ കീഴിലുള്ള ഡോ. പല്‍പു സ്മാരക കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയുടെ കീഴിലുള്ള ഡോ. പല്‍പു സ്മാരക കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഷികവും കുടുംബസംഗമവും നടത്തി. വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. ബൈജു ബൈജു നിവാസ്, കണ്‍വീനര്‍ ജയശ്രീ കുമ്മറത്തുശ്ശേരി, സെക്രട്ടറി സി.എസ് ആഷ, യൂണിയന്‍ കമ്മിറ്റിയംഗം പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസന്ന ഇടശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്നു കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു.