Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹ ആചരിച്ചു
14/04/2022
ടി.വി പുരം തിരുഹൃദയ ദേവാലയത്തില്‍ വികാരി ജിയോ മടപ്പാടന്‍ കാലുകഴുകല്‍ ശ്രുശ്രൂഷ നടത്തുന്നു.

വൈക്കം: പെസഹ വ്യാഴാഴ്ച്ചയുടെ തിരുകര്‍മങ്ങള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസി സമൂഹം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. വൈക്കം സെന്റ് ജോസഫ് ഫെറോന പള്ളിയുടെ കീഴിലുളള 20 ദേവാലയങ്ങളില്‍ പെസഹയുടെ ചടങ്ങുകള്‍ രാവിലെ 6.30ന് ആരംഭിച്ചു. നഗരികാണിക്കല്‍, വിശുദ്ധഗ്രന്ഥം വായന, സമൂഹ പ്രാര്‍ത്ഥന, പ്രാര്‍ത്ഥന ഗീതങ്ങള്‍, കാലുകഴുകല്‍ ശ്രുശ്രൂഷ എന്നിവ നടത്തി പെസഹയുടെ ദീപ്തസ്മരണകള്‍ പുതുക്കി.
വൈക്കം സെന്റ് ജോസഫ് ഫെറോന പള്ളിയില്‍ വികാരി ഫാ. ജോസഫ് തെക്കിനേന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ആന്റണി നടുവത്തുശ്ശേരി, ഫാ. ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍, ഫാ. ജിറ്റോ മലമ്പേല്‍പ്പതിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ ഫാ. സെബാസ്റ്റ്യന്‍ നാഴികന്‍പാറ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഇസാബ് ഇഞ്ചക്കാട്ടുമണ്ണില്‍ സഹകാര്‍മികനായി. വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയില്‍ ഫാ. കോലോത്തുവള്ളി ജെയ്‌സണ്‍, ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ ഫാ. ഹോര്‍മിസ് തോട്ടക്കര, ചെമ്മനാകരി മേരി ഇമാക്യുലേറ്റ് പള്ളിയില്‍ ഫാ. ഷൈജു ഓട്ടോക്കാരന്‍, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി ജോസഫ് പള്ളിപ്പാട്ട്, ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ വികാരി ഏലിയാസ് ചക്യത്ത്, കൊതവറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ വികാരി ജോസഫ് കണ്ണംമ്പുഴ, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വികാരി ജെയ്സണ്‍ ചിറപ്പടിക്കല്‍, കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ വികാരി ജോര്‍ജ് നേരേവീട്ടില്‍, മേവെള്ളൂര്‍ മേരി ഇമാക്യുലേറ്റ് പള്ളിയില്‍ വികാരി തോമസ് ചില്ലിയ്ക്കല്‍, പൊതി സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി പോള്‍ കോട്ടയ്ക്കല്‍, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍ വികാരി വര്‍ഗീസ് ചിറപറമ്പില്‍, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വികാരി റോമുളൂസ് നെടുംചാലില്‍, ടി.വി പുരം തിരുഹൃദയ ദേവാലയത്തില്‍ വികാരി ജിയോ മടപ്പാടന്‍, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ വികാരി ജോഷി ചിറയ്ക്കല്‍, ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയില്‍ ഫാ. ഇസാബ് ഇഞ്ചക്കാട്ടുമണ്ണില്‍, ഉല്ലല സെന്റ് ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ വികാരി വിന്‍സെന്റ് പറമ്പിത്തറ, വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ വികാരി ജോണ്‍സണ്‍ കൂവേലി, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വികാരി ആന്റണി കോട്ടയ്ക്കല്‍ എന്നിവര്‍ പെസഹായുടെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികരായി.