Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചു
14/04/2022
എഐടിയുസി ജില്ലാ കമ്മറ്റിയിയുടെ നേതൃത്വത്തില്‍ ഡോ. ബി.ആര്‍ അംബേദ്കറുടെ 131-ാമത് ജന്മദിനത്തില്‍ വൈക്കത്ത് നടത്തിയ സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ 131-ാമത് ജന്മദിനം എഐടിയുസി ജില്ലാ കമ്മിറ്റിയിയുടെയും വൈക്കം-തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ആഘോഷിച്ചു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായ ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി വിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, സി.കെ ആശ എം.എല്‍.എ, സിപിഐ ജില്ലാ എക്‌സി. അംഗം പി സുഗതന്‍, മണ്ഡലം സെക്രട്ടറിമാരായ ജോണ്‍ വി ജോസഫ്, എം.ഡി ബാബുരാജ്, എഐടിയുസി ഭാരവാഹികളായ കെ.എസ് രത്നാകരന്‍, പി.എസ് പുഷ്‌കരന്‍, കെ അജിത്ത്, ഡി ബാബു, കെ.ഡി വിശ്വനാഥന്‍, ബി രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചു. യൂണിയന്‍ ആസ്ഥാനത്ത് അബേദ്കറുടെ ഛായചിത്രത്തിനുമുന്നില്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. യൂണിയന്‍ ആസ്ഥാനത്തു നടത്തിയ ജന്മദിനാഘോഷം പ്രസിഡന്റ് എം.കെ രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ ലത, ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ ബാബു, മഹിളാ ഫെഡറേഷന്‍ യൂണിയന്‍ പ്രസിഡന്റ് ഗീതാ പുരുഷന്‍, എ മനോഹരന്‍, എം.കെ സോമന്‍, ഉല്ലല രാജു, അരുണ്‍ നീര്‍പ്പാറ, അനിതാ ഭാസ്‌കര്‍, ശകുന്തളാ രാജു, കെ.ബി അഞ്ജു എന്നിവര്‍ പ്രസംഗിച്ചു. ശാഖായോഗങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.