Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാകവി കുമാരനാശാന്റെ ജന്മദിനം ആഘോഷിച്ചു
12/04/2022
മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മദിനാഘോഷം  വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ ഹാളില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറി ആയിരുന്ന  മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മദിനം വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. യൂണിയന്‍ ഹാളില്‍ നടന്ന ജന്മദിനാഘോഷം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍.പി സെന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, രാജേഷ് മോഹന്‍, എം.പി ബിജു, സെന്‍ സുഗുണന്‍, എം മധു, ബിജു, എം.എസ് രാധാകൃഷ്ണന്‍, രമേഷ് പി ദാസ്, പ്രസന്നന്‍, വി വേലായുധന്‍, പി.വി വിവേക്, ഷീജാ സാബു, ബീനാ അശോകന്‍ എന്നിവര്‍ പങ്കെടുത്തു.

തലയോലപ്പറമ്പ്: കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ മഹാകവി കുമാരനാശാന്റെ 150-ാമത്  ജന്മദിന ആഘോഷങ്ങള്‍ യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പന്‍ മുഖ്യപ്രസംഗം നടത്തി. യൂണിയന്‍ വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമന്‍, യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ കെ.എസ് അജീഷ് കുമാര്‍, യു.എസ് പ്രസന്നന്‍, ഇ.കെ സുരേന്ദ്രന്‍, വനിതാ സംഘം പ്രസിഡന്റ് ജയ അനില്‍, ബീനാ പ്രകാശ്, രാജി ദേവരാജന്‍, സി.സി ബിനു, അഭിലാഷ് രാമന്‍കുട്ടി, അച്ചു ഗോപി, ഓമന രാമകൃഷ്ണന്‍, ആശ അനീഷ്, ബി.ആര്‍ ശ്രീകല, വത്സ മോഹന്‍, സലിജ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.