Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ആയുര്‍വേദ ആശുപത്രിയില്‍ സ്‌നേഹസേന ട്രസ്റ്റിന്റെ സ്‌നേഹഭോജനം
12/04/2022
വൈക്കം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ തലയാഴം തലയാഴം മാടപ്പള്ളി സ്റ്റേഹസേന ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച അന്നദാന പദ്ധതി സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവ. ആയുര്‍വേദ ആശുപത്രിയിലെ രോഗികള്‍ക്കും, കൂട്ടിരുപ്പുകാര്‍ക്കും സ്‌നേഹഭോജനം അന്നദാന പദ്ധതിയുമായി തലയാഴം മാടപ്പള്ളി സ്റ്റേഹസേന ചാരിറ്റബിള്‍ ട്രസ്റ്റ്. ഇന്നലെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. ആശുപത്രി വളപ്പില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് അധ്യക്ഷത  വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജിമോള്‍, രാധിക ശ്യാം, സ്‌നേഹസേന ചാരിറ്റബിള്‍ സൊസൈറ്റി മാനേജിങ് ട്രസ്റ്റിമാരായ  അജയ് ജോസ്,  ജെസി ലൈജു, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി അനില്‍കുമാര്‍, ഡോ. സി ധന്യ, എച്ച്.എം.സി അംഗം സണ്ണി മാന്നംങ്കേരില്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.