Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റിന് സ്വീകരണം നല്‍കി
12/04/2022
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റായും എന്‍.എസ്.എസ്  പ്രതിനിധി സഭാംഗമായും തെരഞ്ഞെടുത്ത എസ് മധുവിന് അയ്യര്‍കുളങ്ങര ശ്രീദേവി എന്‍.എസ്.എസ്  വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസിഡന്റ് അഡ്വ. എ ശ്രീകല ഉപഹാരം നല്‍കുന്നു.

വൈക്കം : താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റായും എന്‍.എസ്.എസ്  പ്രതിനിധി സഭാംഗമായും തെരഞ്ഞെടുത്ത എസ് മധുവിന് അയ്യര്‍കുളങ്ങര ശ്രീദേവി എന്‍.എസ്.എസ്  വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പുഴവായികുളങ്ങര ക്ഷേത്രം ഹാളില്‍ വനിതാ സമാജം പ്രസിഡന്റ് അഡ്വ. എ ശ്രീകല ഉപഹാരം നല്‍കി ആദരിച്ചു. എ ശ്രീകലയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ ഒ മോഹനകുമാരി, വനിതാസമാജം സെക്രട്ടറി ദേവീപാര്‍വതി, സുധ എസ് നായര്‍, ലളിതകുമാരി, സിന്ധു, വിജയലക്ഷ്മി, മായ എന്നിവര്‍ പ്രസംഗിച്ചു. എസ് മധു മറുപടി പ്രസംഗം നടത്തി.