Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം അണിതറ ക്ഷേത്രത്തിലെ കളഭാഭിഷേകം ഭക്തിസാന്ദ്രം
11/04/2022
അക്കരപ്പാടം അണിതറയില്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കളഭാഭിഷേകത്തിന്റെ ഭാഗമായി നടന്ന ബ്രഹ്മകലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വെക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം അക്കരപ്പാടം 130-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള അക്കരപ്പാടം അണിതറയില്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കളഭിഷേക മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. അപൂര്‍വമായി ലഭിക്കുന്ന പ്രകൃതി മൂല്യങ്ങള്‍ ഉപയോഗിച്ചാണ് ചന്ദനം ചാര്‍ത്തി കളഭാഭിഷേകം നടത്തിയത്. ക്ഷേത്രം തന്ത്രി കൂനംതൈ പുരുഷന്‍, വൈക്കം ബിനു കരുണാകരന്‍ തന്ത്രി, ക്ഷേത്രം മേല്‍ശാന്തി അജിത് മഹാദേവന്‍, രാഹുല്‍ ശാന്തി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നടത്തിയ ബ്രഹ്മകലശം എഴുന്നള്ളിപ്പില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് ജി ജയന്‍, സെക്രട്ടറി എം.ആര്‍ രതീഷ്, വൈസ് പ്രസിഡന്റ് പി സദാശിവന്‍, എം.സി സുനില്‍കുമാര്‍, കെ.ടി ചന്ദ്രന്‍, ടി.കെ ജയകുമാര്‍, വി.എം വിപിന്‍, പി.ഡി സരസന്‍, എം.ആര്‍ രഞ്ജിത്ത്, കെ.പി ഷാജി, കെ.എസ് സനോജ്, ഷിബു ലക്ഷ്മണന്‍തറ, വി.ആര്‍ രതീഷ്, പ്രേമാനന്ദന്‍ എണ്‍പതില്‍, വനിതാസംഘം പ്രസിഡന്റ് ഐഷ മോഹന്‍, സെക്രട്ടറി അമ്പിളി ബേബി എന്നിവര്‍ നേതൃത്വം നല്‍കി.