Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂള്‍ നിര്‍മിച്ചു നല്‍കുന്ന നാലാമത്തെ വീടിന്റെ മേല്‍ക്കൂര നിര്‍മാണം തുടങ്ങി
11/04/2022
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്നു നിര്‍മിച്ചു നല്‍കുന്ന നാലാമത്തെ വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയനും ആശ്രമം സ്‌കൂളും ചേര്‍ന്ന് നിര്‍ധനര്‍ക്ക് നല്‍കുന്ന നാലാമത്തെ വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യോഗം അക്കരപാടം ശാഖയിലെ തടത്തില്‍ പറമ്പില്‍ ചന്ദ്രന്റെ മക്കളായ അജിത്, അതുല്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് യൂണിയന്റെ സഹായത്തോടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും എന്‍.എസ്.എസും ചേര്‍ന്ന് വീട് നിര്‍മിച്ചു നല്‍കുന്നത്. ഏഴര ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണ ചെലവ്. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, അധ്യാപക പ്രതിനിധികളായ സി.എസ് ജിജി, മിനി വി അപ്പുക്കുട്ടന്‍, ടി.പി അജിത്, ശാഖാ പ്രസിഡന്റ് ജി ജയന്‍, സെക്രട്ടറി എം.ആര്‍ രതീഷ്, വൈസ് പ്രസിഡന്റ് പി സദാശിവന്‍, എം.സി സുനില്‍കുമാര്‍, കെ.ടി ചന്ദ്രന്‍, ടി.കെ ജയകുമാര്‍, വി.എം വിപിന്‍, പി.ഡി സരസന്‍, എം.ആര്‍ രഞ്ജിത്ത്, കെ.പി ഷാജി, കെ.എസ് സനോജ്, ഷിബു ലക്ഷമണന്‍തറ, വി.ആര്‍ രതീഷ്, പ്രേമാനനന്ദന്‍, വനിതാസംഘം പ്രസിഡന്റ് ഐഷ മോഹന്‍, സെക്രട്ടറി അമ്പിളി ബേബി, ചന്ദ്രിക വിജയന്‍ എന്നിവര്‍ പങ്കെടുത്തു.