Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സ്ത്രീകൾക്കായി സ്വയം പ്രതിരോധ പരിശീലന കളരി നടത്തി
09/04/2022
ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടേയും  നേതൃത്വത്തില്‍ വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. ഒറ്റപെട്ടുപോകുന്ന  സമയങ്ങളില്‍ അക്രമം ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചുള്ള ബോധവല്‍കരണവും നേരിടാനുള്ള കരുത്തും പ്രപ്തിയും സ്വയം നേടിയെടുക്കാനുള്ള പരിശീലന കളരിയാണ് നല്‍കിയത്. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭയുടെ 26 വാര്‍ഡുകളില്‍ നിന്നായി 80 വനിതകള്‍ക്ക്, കേരള പോലീസിന്റെ വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് ട്രെയ്നിങ് ടെക്‌നിക്‌സിലെ ട്രെയ്നര്‍മാര്‍ മാനസികവും, ശാരീരികവുമായ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ക്ലാസുകള്‍ നല്‍കി. വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസ് പരിശീലനകളരി ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി കൃഷ്ണന്‍ പോറ്റി അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ രേണുകാ രതീഷ്, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ സിന്ധു കെ ഹരിദാസ്, എസ്.സി.പി.ഒ കോ-ഓർഡിനേറ്റര്‍ ക്ഷേമ സുഭാഷ്, സി.പി.ഒമാരായ പ്രസീജ, നീതുമോള്‍, ശിശിര, ജനമൈത്രി സമിതി കോ-ഓർഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, സി.ആര്‍.ഒ ബി സിജി, പി സോമന്‍പിള്ള, കൗണ്‍സിലര്‍മാരായ ബിന്ദു ഷാജി, പ്രീതാ രാജേഷ്, രാധിക ശ്യം, രാജശ്രീ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.