Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട വയോജനങ്ങള്‍ക്ക് കട്ടിലുകൾ വിതരണം ചെയ്തു 
09/04/2022
വൈക്കം നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങള്‍ക്ക് നൽകിയ കട്ടിലുകളുടെ വിതരണം ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: നഗരസഭ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങള്‍ക്ക് കട്ടിലുകൾ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭയുടെ 26 വാര്‍ഡുകളില്‍പ്പെട്ട 33 കുടുംബങ്ങൾക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത്. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രീത രാജേഷ്, എസ് ഹരിദാസന്‍ നായര്‍, കൗണ്‍സിലര്‍മാരായ കവിത രാജേഷ്, എസ് ഇന്ദിരാദേവി, ബിജിമോള്‍, ഒ മോഹനകുമാരി, ആര്‍ സന്തോഷ്, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാല്‍, എബ്രഹാം പഴയകടവന്‍, രാധികാ ശ്യാം, പി.എസ് രാഹുല്‍, സെക്രട്ടറി രമ്യ കൃഷ്ണന്‍, സൂപ്രണ്ട് ബി സുധന്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ അഖില എന്നിവര്‍ പ്രസംഗിച്ചു.