പെന്‍ഷനേഴ്സ് യൂണിയന് ബ്ലോക്ക് വാര്‍ഷിക സമ്മേളനം നടത്തി
09/04/2022
കേരള സേറ്റ് സർവീസ് പെന്‍ഷനേഴ്സ് യൂണിയന് വൈക്കം ബ്ലോക്കുതല വാര്‍ഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള സേറ്റ് സർവീസ് പെന്‍ഷനേഴ്സ് യൂണിയന് വൈക്കം ബ്ലോക്കുതല വാര്‍ഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ അധ്യക്ഷത വഹിച്ചു. പി.കെ ശിവന്‍കുട്ടി മേനോന്, ബ്ലോക്ക് സെക്രട്ടറി പി.കെ ചെല്ലപ്പന്, ട്രഷറര്‍ കെ.വി ജോര്‍ജ്, ജില്ലാ കമ്മിറ്റി അംഗം ടി.ആര് ചന്ദ്രശേഖരന് നായര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്, വനിതാവേദി കണ്‍വീനര്‍ സി.ടി മേരി എന്നിവര്‍ പ്രസംഗിച്ചു.