Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാഫ് വാര്‍ഷികവും കലാകാരന്‍മാരെ ആദരിക്കലും നടത്തി
08/04/2022
കേരളത്തിലെ കലാകാരന്‍മാരുടെ സംഘടനയായ കാഫിന്റെ ജില്ലാതല വാര്‍ഷിക സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിലെ കലാകാരന്‍മാരുടെ സംഘടനയായ കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി(കാഫ്)യുടെ രണ്ടാമതു വാര്‍ഷിക സമ്മേളനവും മികച്ച കലാകാരന്‍മാരുടെ കലാപരിപാടികളും സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തി. സി.കെ ആശ എംഎല്‍എ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഫ് ജില്ലാ പ്രസിഡന്റ് ദീപു ബിനു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് കലാകാരന്‍മാരെ ആദരിച്ചു. സിനിമാതാരം ഗിന്നസ് പക്രു മുഖ്യാതിഥിയായിരുന്നു. കാഫ് സംസ്ഥാന സെക്രട്ടറി ആര്‍ കരുണാമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ഗായിക വൈക്കം വിജയലക്ഷ്മി, അവാര്‍ഡ് ജേതാവ് പ്രദീപ് മാളവിക, വൈക്കം വിജയകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അലക്‌സ് കോട്ടയം, ട്രഷറര്‍ ജി .ഉദയശങ്കര്‍, വൈക്കം മേഖലാ പ്രസിഡന്റ് കെ.കെ നാണപ്പന്‍, സെക്രട്ടറി ബിനോയ് കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. സംഘടനാ ചെയര്‍മാന്‍ ജോസി ജോണ്‍ ചികിത്സാസഹായം വിതരണം ചെയ്തു.