Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം പത്മനാഭപിള്ളയെ അനുസ്മരിച്ചു
08/04/2022
തിരുവിതാംകൂറിന്റെ സേനാധിപനായിരുന്ന വൈക്കം പത്മനാഭപ്പിള്ളയുടെ 213-ാമത് ചരമവാര്‍ഷിക ദിനാചരണം വൈക്കം ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തിരുവിതാംകൂറിന്റെ സേനാധിപനായിരുന്ന വൈക്കം പത്മനാഭപിള്ളയുടെ 213-ാമത് ചരമവാര്‍ഷിക ദിനാചരണം വൈക്കം ഗാന്ധിഭവന്‍ ട്രസ്റ്റ് ഹാളില്‍ നടത്തി. മഹാത്മാഗാന്ധിയുടെയും വീരകേസരി പത്മനാഭപിള്ളയുടെയും പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധ ജി നായര്‍ അധ്യക്ഷത വഹിച്ചു. പത്മനാഭപിള്ളയുടെ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഡ്വ. എ ശ്രീകല, വി ശിവദാസന്‍, കെ.എസ് ശ്രീജിത്ത്, എ ശാന്ത, കെ.കെ രാധാകൃഷ്ണന്‍, സുമംഗല രാജേന്ദ്രന്‍, ഇന്ദിരാ ഭാസ്‌കര്‍, ശോഭനാ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.