Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനലൂര്‍ ആശുപത്രിയുടെ നിലവാരത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും: സി.കെ ആശ എംഎല്‍എ
08/04/2022
വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.കെ ആശ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം പുനലൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍.

വൈക്കം: താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.കെ ആശ എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍മപേഴ്‌സണും ആശുപത്രി സൂപ്രണ്ടും അടങ്ങുന്ന സംഘം പുനലൂര്‍ താലൂക്ക് ഗവ. ആശുപത്രി സന്ദര്‍ശിച്ചു. സര്‍ക്കാര്‍ മേഖലയില്‍ കേരളത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രികളില്‍ ഒന്നാണ് പുനലൂര്‍ ഗവ. ആശുപത്രി. ആധുനിക സ്‌കാനിങ് യന്ത്രങ്ങള്‍, ബ്ലഡ് ബാങ്ക്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച ലോണ്‍ട്രി, മാലിന്യ സംസ്‌കരണ സംവിധാനം, കൃത്രിമ അവയവ നിര്‍മാണ കേന്ദ്രം, വേദനരഹിത പ്രസവമുറി എന്നിവയുടെയെല്ലാം പ്രവര്‍ത്തനരീതികള്‍ സംഘം വിലയിരുത്തി. മിതമായ നിരക്കില്‍ രോഗികളില്‍ നിന്നും ഈടാക്കുന്ന ഫീസും, കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടും, പ്രാദേശിക ഭരണകൂടം നല്‍കുന്ന സഹായവും സമാഹരിച്ചു കൊണ്ടാണ് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീര്‍ ഷാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സംഘങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കി. പണി പൂര്‍ത്തിയായി വരുന്ന വൈക്കം താലൂക്ക് ആശുപത്രിയില്‍, ഇവിടെനിന്ന് പഠിച്ച പാഠങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്  സി.കെ ആശ എം.എല്‍.എ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതി രാജേഷ്, കൗണ്‍സിലര്‍  ബി.രാജശേഖരന്‍, ആര്‍.എം.ഒ ഡോ. കെഎസ് ഷീബ, നഴ്‌സിങ് സൂപ്രണ്ട് ഒ.വി നന്ദിനി, എച്ച്.എം.സി അംഗങ്ങളായ കെ.വി ജീവരാജന്‍, അമ്പിളി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.