Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് അമല പബ്ലിക് സ്‌കൂൾ വാര്‍ഷികം ആഘോഷിച്ചു 
07/04/2022
മൂത്തേടത്തുകാവ് രാജഗിരി അമല സി.എം.ഐ പബ്ലിക് സ്‌കൂളിലെ വാര്‍ഷികാഘോഷം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: മൂത്തേടത്തുകാവ് രാജഗിരി അമല സി.എം.ഐ പബ്ലിക് സ്‌കൂളിലെ വാര്‍ഷികാഘോഷവും വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച വിദ്യാർഥികളെ ആദരിക്കലും നടത്തി. വാര്‍ഷിക സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എം.ഐ സഭ നേത്യത്വം നല്‍കുന്ന രാജഗിരി അമല പബ്ലിക് സ്‌കൂള്‍ വൈക്കത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി വളര്‍ന്നു വരുന്നത് അഭിമാനകരമാണെന്ന് സി.കെ ആശ എം.എല്‍.എ പറഞ്ഞു. ഫാ. വര്‍ഗീസ് കാച്ചിപ്പിള്ളി അധ്യക്ഷത വഹിച്ചു. ടെലിവിഷന്‍ താരം ശിവാനി മേനോന്‍ മുഖ്യാതിഥിയായി. മികച്ച വിജയം നേടിയ  വിദ്യാർഥികൾക്ക് എം.എല്‍.എ ഉപഹാരം നല്‍കി അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജെയ്‌സണ്‍ ചിറയപ്പടിക്കല്‍ പ്രിന്‍സിപ്പാള്‍ ഫാ. സിജോ മെനാശ്ശേരി, സി.എം.ഐ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോസി വടക്കേആക്കയില്‍, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, പി.ടി.എ പ്രസിഡന്റ് സി സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാർഥികളുടെ കലാപരിപാടികള്‍ നടന്നു.