Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളാപ്പള്ളി ദേവീക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
07/04/2022
ഉല്ലല വെള്ളാപ്പള്ളി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായി ആലയങ്ങളിലേക്ക് കലശം എഴുന്നള്ളിക്കുന്നു.
 
വൈക്കം: ഉല്ലല വെള്ളാപ്പള്ളി ദേവീക്ഷേത്രത്തില്‍ ഭദ്രകാളി, ദുര്‍ഗാദേവി എന്നിവരുടെ പുനഃപ്രതിഷ്ഠ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. കണിച്ചുകുളങ്ങര കുമാരന്‍ തന്ത്രി, മേല്‍ശാന്തി അനൂപ് ചെമ്മനത്തുകര, ക്ഷേത്രം സ്ഥപതി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികരായി. ഉച്ചയ്ക്ക് മഹാ പ്രസാദമൂട്ടും ഉണ്ടായിരുന്നു. ക്ഷേത്രം പ്രസിഡന്റ് രഘുവരന്‍ കാട്ടുകര, വൈസ് പ്രസിഡന്റ് വിജയന്‍ വെള്ളാപ്പള്ളിച്ചിറ, സെക്രട്ടറി വൈക്കം നന്ദനന്‍, ജോ. സെക്രട്ടറി റെജിമോന്‍ പാഴൂത്തറപ്പടി, ട്രഷറര്‍ കെ.എസ് ബൈജു, മഹിളാ സമാജം പ്രസിഡന്റ് മായ ദേവാനന്ദന്‍, വൈസ് പ്രസിഡന്റ് ഗീതാ ഷാജി, സെക്രട്ടറി അനിതാ ബൈജു, ജോ. സെക്രട്ടറി ബിന്ദു മനോജ്, ട്രഷറര്‍ വിദ്യാ ലൈജു വെള്ളാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.