Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി കാർഷിക സെമിനാർ നടത്തി
07/04/2022
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വൈക്കം ടൗണ്‍ നോര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കാർഷിക സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വൈക്കം ടൗണ്‍ നോര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരയിട കൃഷിയും മട്ടുപ്പാവ് കൃഷിയും ഏകദിന സെമിനാറും നടീല്‍ വസ്തുക്കളുടെ വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. എന്‍.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടര്‍ പി.പി ശോഭ, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി ജഗദീഷ് ഡി അക്ഷര, സൊസൈറ്റി സെക്രട്ടറി പി.പി പ്രകാശന്‍, ടി ശ്രീനി എന്നിവര്‍ പ്രസംഗിച്ചു.പുരയിട കൃഷിയെകുറിച്ച് നടന്ന സെമിനാറില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജയലക്ഷ്മിയും മട്ടുപ്പാവ് കൃഷിയെ കുറിച്ച് നടത്തിയ സെമിനാറില്‍ ഫാം ഇന്‍ഫര്‍മേഷന്‍ അസി. ഡയറക്ടര്‍ ജോണ്‍ ഷെറിയും  ക്ലാസ് എടുത്തു.