Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞത്തിനും വിഷു മഹോത്സവത്തിനും തുടക്കമായി.
09/04/2016
വല്ലകം അരീക്കുളങ്ങര സ്വയംഭൂ ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു

വല്ലകം അരീക്കുളങ്ങര സ്വയംഭൂ ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിനും വിഷു മഹോത്സവത്തിനും തുടക്കമായി. യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. വൈക്കം വാസുദേവന്‍ നമ്പൂതിരി, ക്ഷേത്രസംരക്ഷണസമിതി ജില്ലാ സെക്രട്ടറി രാമസ്വാമി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബ്രഹ്മശ്രീ വിജയബോധാനന്ദ തീര്‍ത്ഥപാദ സ്വാമികളാണ് യജ്ഞാചാര്യന്‍. ഇന്ന് രാവിലെ അഞ്ചിന് ഗണപതിഹവനം, ആറിന് വിഷ്ണുസഹസ്രനാമജപം, ഏഴിന് ഭാഗവതപാരായണം സ്വധാമപ്രാപ്തി, പത്തിന് ഗായത്രിഹോമം, ഉച്ചക്ക് ഒന്നിന് മഹാപ്രസാദം ഊട്ട്, തുടര്‍ന്ന് സാമ്പ്രദായിക് ഭജന്‍സ്. നാളെ രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, 10.30ന് ഉച്ചപൂജ, വൈകുന്നേരം ഏഴിന് കൊടിമരം വരവ്, 7.30ന് താലപ്പൊലി വരവ്. 11ന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, 10.30ന് ഉച്ചപൂജ, വൈകുന്നേരം 6.50ന് ഭജന്‍സ്, 7.30ന് ദേശതാലപ്പൊലി വരവ്, രാത്രി എട്ടിന് ഭരതനാട്യം. 12ന് രാവിലെ 6.30ന് ദേവീഭാഗവതപാരായണം, ഉച്ചകഴിഞ്ഞ് മൂന്നിന് രാഹുകാലപൂജ, വൈകുന്നേരം ഏഴിന് സാമ്പ്രദായിക് ഭജന്‍സ്, 7.30ന് ദേശതാലപ്പൊലി വരവ്. 13ന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, 11.30ന് ഉച്ചപൂജ, വൈകുന്നേരം നാലിന് കുംഭകുടം വരവ്, 6.30ന് കുംഭംകുട അഭിഷേകം, 7.30ന് താലപ്പൊലി വരവ്, നൃത്തനൃത്യങ്ങള്‍. വിഷുദിനമായ 14ന് പുലര്‍ച്ചെ നാലിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, 4.10ന് അഭിഷേകം, തുടര്‍ന്ന് വിഷുക്കണി ദര്‍ശനം, 7.30ന് വിഷുക്കഞ്ഞി പ്രസാദവിതരണം, എട്ടിന് മാമ്പഴനിവേദ്യം, 9.30നും പത്തിനും കുംഭകുടം വരവ്, 10.30ന് കലശാഭിഷേകം, വൈകുന്നേരം നാലിന് കുംഭകുടം വരവ്, 6.30ന് കുംഭകുടം അഭിഷേകം, 7.30ന് താലപ്പൊലി വരവ്, രാത്രി എട്ടിന് റോക്ക് മ്യൂസിക് മന്ത്ര എന്നിവ നടക്കും.