Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം വടക്കേക്കര എസ്.എന്‍.ഡി.പി ശാഖ കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി
06/04/2022
തലയാഴം വടക്കേക്കര ഗുരുചൈതന്യ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം തലയാഴം വടക്കേക്കര ശാഖയുടെ കീഴിലുള്ള ഗുരുചൈതന്യ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും സ്‌കോളര്‍ഷിപ്പ് വിതരണവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.പി സുഖലാല്‍ തളിശ്ശേരിത്തറ അധ്യക്ഷത വഹിച്ചു. 2019-20 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ യൂണിറ്റ് തലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കുടുംബ പ്രര്‍ത്ഥനയില്‍ സ്ഥിരമായി പങ്കെടുക്കുന്ന മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വൈക്കം മുരളി ഗുരുദര്‍ശന പ്രഭാഷണം നടത്തി. യൂണിറ്റ് ചെയര്‍മാന്‍ ഇ.ആര്‍ സുരേഷ്, കണ്‍വീനര്‍ സിന്ധു സുരേഷ്, ബിജു അയ്ക്കരപ്പടി, ദിനേശന്‍ കാട്ടുശ്ശേരിത്തറ, വനിതാ സംഘം പ്രസിഡന്റ് വിജി ഈരത്തറ, സെക്രട്ടറി കാഞ്ചന എന്നിവര്‍ പ്രസംഗിച്ചു.