Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തമിഴ് വിശ്വബ്രഹ്‌മസമാജത്തിന്റെ താലപ്പൊലിയും കുംഭകുടഘോഷയാത്രയും ഭക്തിനിര്‍ഭരമായി
06/04/2022
കാളിയമ്മനട ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് തമിഴ് വിശ്വബ്രഹ്‌മസമാജം നടത്തിയ താലപ്പൊലിയും കുംഭകുട ഘോഷയാത്രയും.

വൈക്കം: കാളിയമ്മനട ഭദ്രകാളി ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് തമിഴ് വിശ്വബ്രഹ്‌മസമാജം ആണ്ടുതോറും നടത്തി വരാറുള്ള താലപ്പൊലിയും കുഭകുടഘോഷയാത്രയും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. കാളിയമ്മനട ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളില്‍ തമിഴ് വിശ്വബ്രഹ്‌മസമാജം നടത്തിവരുന്ന പരമ്പരാഗത ചടങ്ങുകളുടെ ഭാഗമായാണ് മീനഭരണി ദിവസം താലപ്പൊലിയും കുംഭകുട സമര്‍പ്പണവും നടത്തുന്നത്. കവരപ്പാടി നടയിലെ സമാജം ആസ്ഥാനത്ത് പൂജകള്‍ നടത്തിയശേഷം താലപ്പൊലിയും കുംഭകുടവും ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ചശേഷം താലങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. ചടങ്ങഉകള്‍ക്ക് എന്‍ സുന്ദരന്‍ ആചാരി, സെക്രട്ടറി പി.ടി മോഹനന്‍, ട്രഷറര്‍ പി.എം രാമചന്ദ്രന്‍, വനിതാ സമാജം പ്രസിഡന്റ് മഞ്ജു രാജേഷ്, സെക്രട്ടറി അശ്വതി, ട്രഷറര്‍ ശാലിനി ഗിരിഷ് എന്നിവര്‍ നേതൃത്വം നല്‍കി.