Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് വേലന്‍ മഹാജനസഭ വനിതാ വിഭാഗം താലപ്പൊലി നടത്തി
05/04/2022
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു കേരളാ വേലന്‍ മഹാജനസഭ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി.

വൈക്കം: കേരളാ വേലന്‍ മഹാജനസഭ വനിതാ വിഭാഗം ടി.വി പുരം ഒന്‍പതാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തി വരുന്ന പൗരാണിക ചടങ്ങാണ് വേലന്‍ മഹാജനസഭ വനിതാ വിഭാഗത്തിന്റെ താലപ്പൊലി. ചേരിക്കല്‍ ശാഖാ ആസ്ഥാനത്തുനിന്നും പുറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും മുത്തുക്കുടകളും അകമ്പടിയേകി. വൈകിട്ട് ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ താലപ്പൊലി ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ചശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് മായ റെജി, സെക്രട്ടറി സന്ധ്യ സതീശന്‍, സംസ്ഥാന വനിതാ വിഭാഗം ട്രഷറര്‍ കെ.കെ സുലോചന, ലളിതാ ശശീന്ദ്രന്‍, വേലന്‍ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍, ശാഖ പ്രസിഡന്റ് ബി.മുരളി, സെക്രട്ടറി രഘുരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടി.വി പുരം സരസ്വതി ക്ഷേത്രം മേല്‍ശാന്തി വിജയന്‍ തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു.