Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമ്പത്തിക തട്ടിപ്പ്: ഫൈനാന്‍സ് ഉടമയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പളളിപ്രത്തുശ്ശേരി ബാങ്കിലേക്ക് മാര്‍ച്ച് നടത്തി
05/04/2022
തൈമുറി അശോകന്റെ മരണത്തിനു ഉത്തരവാദിയായ ഫൈനാന്‍സ് ഉടമയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ടി.വി പുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പളളിപ്രത്തുശ്ശേരി സഹകരണ ബാങ്കിലേക്ക് നടത്തിയ  മാര്‍ച്ച് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം പി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിക്ഷേപകരെ പറ്റിച്ച് കോടികളുമായി മുങ്ങിയ ഫൈനാന്‍സ് ഉടമയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ടി.വി പുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പളളിപ്രത്തുശ്ശേരി സഹകരണ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. ടി.വി പുരത്തെ എസ്.എന്‍ ഫൈനാന്‍സ് ഉടമ സഹദേവന്റെ പളളിപ്രത്തശ്ശേരി സര്‍വീസ് സഹകരണ ബാങ്കിലെ ഇടപാടുകളെകുറിച്ച്  വിജിലന്‍സ് അന്വേഷണം നടത്തുക, കബളിപ്പിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത തൈമുറി അശോകന്റെ മരണത്തിന് ഉത്തരവാദിയായ ഫൈനാന്‍സ് ഉടമ സഹദേവനെ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എഐവൈഎഫ് പള്ളിപ്പുറത്തുശ്ശേരി ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. പോലീസുമായി ചെറിയ പിടിവലി ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് ഒഴിവാക്കി. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ഫൈനാന്‍സ് ഉടമ സഹദേവന്‍ സ്വാധീനം ചെലുത്തി 15 ലക്ഷം രൂപയാണ് അശോകന്റെ വസ്തു ഈടിന്മേല്‍ എടുത്തതെന്നും ഇതില്‍ രണ്ടു ലക്ഷം രൂപ മാത്രമാണ് അശോകന് ലഭിച്ചതെന്നും ബാക്കി തുക സഹദേവന്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിന്റെ പേരിലുണ്ടായ നടപടിയുടെ പേരിലാണ് അശോകന്‍ ആത്മഹത്യചെയ്യാന്‍ കാരണമായതെന്ന് എഐവൈഎഫ് ആരോപിച്ചു. ആത്മഹത്യക്ക് കാരണക്കാരന്‍ ഫൈനാന്‍സ് ഉടമ സഹദേവനാണെന്നും അശോകന്റെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ബാങ്കിനു മുന്നില്‍ നടന്ന സമരം സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം അംഗം പി പ്രദീപ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ്  മേഖലാ പ്രസിഡന്റ് അമല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ്  മണ്ഡലം സെക്രട്ടറി സജി ബി ഹരന്‍, കെ.കെ അനില്‍ കുമാര്‍, മേഖലാ സെക്രട്ടറി എ.കെ അഖില്‍, കെ വിഷ്ണു, ശ്രീജി ഷാജി, എം.ജെ ബദരിനാഥ്, എം.എസ് അനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.