Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാറാണത്തു ബ്ലോക്കില്‍ നടത്തിയ നെല്‍കൃഷിക്ക് മികച്ച വിളവ്
05/04/2022
വൈക്കം കൃഷിഭവന്റെയും നഗരസഭയുടെയും സഹകരണത്തോടെ നാറാണത്തു പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ എട്ടാം വാര്‍ഡില്‍ നാറാണത്ത് ബ്ലോക്കില്‍ പാടശേഖര നെല്ലുല്‍പാദക സമിതിയുടെ നേത്യത്വത്തില്‍ വൈക്കം നഗരസഭയുടെയും ക്യഷിഭവന്റെയും സഹകരണത്തോടെ നടത്തിയ വേനല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. 22 ഏക്കര്‍ സ്ഥലത്ത് ഏഴുപതില്‍പരം കര്‍ഷകരുടെ കൂട്ടായ്മയില്‍ നടത്തിയ ക്യഷിക്ക് മികച്ച വിളവാണ് ലഭിച്ചത്. ഉപ്പുവെളളം കയറി കുറച്ചു ഭാഗം നശിച്ചെങ്കിലും പൊതുവെ ക്യഷി നേട്ടമായത്തിന്റെ ആഹ്ലാദത്തിലാണ് കര്‍ഷകര്‍. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ലേഖ ശ്രീകുമാര്‍, എസ് ഹരിദാസന്‍ നായര്‍, ബി ചന്ദ്രശേഖരന്‍, കൗണ്‍സിലര്‍മാരായ ഏബ്രഹാം പഴയകടവന്‍, ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, എസ് ഇന്ദിരാദേവി, എ.സി മണിയമ്മ, കവിത രാജേഷ്, എം.കെ മഹേഷ്, ലേഖ അശോകന്‍,കെ.ബി ഗിരിജകുമാരി, നെല്ലുല്‍പാദക സമിതി പ്രസിഡന്റ് ജോസഫ് മറ്റപ്പള്ളി, സെക്രട്ടറി രാമചന്ദ്രന്‍ തുണ്ടത്തറ, വൈസ് പ്രസിഡന്റ് പ്രേമാചന്ദ്ര വര്‍മ, ജോയിന്റ് സെക്രട്ടറി ഗിരീശന്‍ മൂക്കന്‍ത്തറ, ട്രഷറര്‍ പി.ഡി വിനോദ്, ശിവദാസ് മനോജ് ഭവന്‍, വി.വി നാരായണന്‍, കൃഷി ഓഫീസര്‍ ഷീലാറാണി, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, സൗമ്യ ജനാര്‍ദ്ദനന്‍, അനിത എന്നിവര്‍ പങ്കെടുത്തു.