Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്തുതി ഗീതങ്ങളോടെ ഉദയം പൂജ
04/04/2022
ഇത്തിപ്പുഴ ദേവീശരണം കാവടി സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഉദയം പൂജ.

വൈക്കം: ഇത്തിപ്പുഴ ദേവീശരണം കാവടി സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഉദയം പൂജ ഭക്തിനിര്‍ഭരമായി. 120 അംഗങ്ങളാണ് വ്രതശുദ്ധിയോടെ പൂജയില്‍ പങ്കെടുത്തത്. ഉച്ചപൂജയുടെ മുഹൂര്‍ത്തത്തില്‍ സൂര്യ ഭഗവാനെ ധ്യാനിച്ച് സ്തുതിഗീതങ്ങള്‍ ആലപിച്ചാണ് പൂജ സമര്‍പ്പിച്ചത്. പ്രത്യേക ചേരുവയില്‍ പാകപ്പെടുത്തിയ പൂജ അപ്പവും, ദീപവും, പുഷ്പങ്ങളും, പഴവര്‍ഗങ്ങളും താലങ്ങളില്‍ നിറച്ച് മൂന്നു പ്രവശ്യം തലങ്ങള്‍ ഉയര്‍ത്തി സൂര്യ ഭഗവാനെ പ്രര്‍ത്ഥിച്ചു. മനോജ് ശാന്തി, രാധാകൃഷ്ണന്‍ ശാന്തി എന്നിവര്‍ ചടങ്ങിന് കാര്‍മികരായി. പ്രസിഡന്റ് സി.പി ഷിബു, സെക്രട്ടറി റെജിമോന്‍, വൈസ് പ്രസിഡന്റ് രാജീവ് , ട്രഷറര്‍ ആര്‍ അനൂപ്, രതീഷ്, കണ്ണപ്പന്‍, ഉത്തമന്‍, സുരേഷ്, കിരണ്‍, വിഷ്ണു, അനില്‍, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.