Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ആനുകൂല്യം വിതരണം ചെയ്തു
04/04/2022
വൈക്കം നഗരസഭ തൊഴിലുറപ്പ് വിഭാഗങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും അനുവദിച്ച 24 ലക്ഷം രൂപയുടെ ധനസഹായ പദ്ധതിയുടെ വിതരണം ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈക്കം നഗരസഭ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനങ്ങളുടെ വേതനവും ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഇന്‍സന്റീവിന്റെ വിതരണവും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ലേഖ ശ്രീകുമാര്‍, പ്രീത രാജേഷ്, സിന്ധു സജീവന്‍, ബി ചന്ദ്രശേഖരന്‍, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, എസ് ഇന്ദിരാദേവി, പി.ഡി ബിജിമോള്‍, ലേഖ അശോകന്‍, രാധികാ ശ്യം, പി.എസ് രാഹുല്‍, ബി രാജശേഖരന്‍, ആര്‍ സന്തോഷ്, രാജശ്രീ വേണുഗോപാല്‍, എബ്രഹാം പഴയകടവന്‍ എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കുമായി 24 ലക്ഷം രൂപയുടെ ആനുകൂല്യമാണ് വിതരണം ചെയ്തത്.